
പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 17-ാം തിയതി ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.
ഒളിവിൽ പോയ പ്രീതയെ യാത്രാമദ്ധ്യേ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടപാടുകാരിയുടെ അക്കൗണ്ടിൽനിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2015ലാണ് പ്രീത തട്ടിപ്പ് നടത്തിയത്.
Post Your Comments