തിരുവല്ല: അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കുറ്റൂർ വാഴയിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ മകൻ വി.ആർ. ശ്യാംകുമാർ (ഉണ്ണി-34) ആണ് മരിച്ചത്.
Read Also : ‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു
ശനിയാഴ്ച വൈകീട്ട് കുറ്റൂർ അമ്മായിമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. അമ്മ ശാന്തകുമാരിയുമായി ബൈക്കിൽ റേഷൻ കടയിലേക്ക് പോകവേ എതിർദിശയിൽനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാംകുമാർ ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്.
വി.ആർ രാജലക്ഷ്മിയാണ് സഹോദരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ നടക്കും.
Post Your Comments