ThrissurKeralaNattuvarthaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം, അനധികൃത വായ്‌പക്കായി പ്രത്യേക മിനിറ്റ്സ്, വ്യക്തമാക്കി ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി ബന്ധപ്പെട്ട് നിർണ്ണായക കണ്ടെത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎമ്മാണെന്നും സിപിഎം പാര്‍ലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചതെന്നും എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി.

അനധികൃത വായ്‌പകൾക്ക് വേണ്ടി മാത്രം പാര്‍ട്ടി പ്രത്യേക മിനിറ്റ്സ് സൂക്ഷിച്ചിരുന്നെന്നും ഇഡി കണ്ടെത്തി.സ്വത്ത്‌ കണ്ട് കെട്ടിയ റിപ്പോർട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തൽ. മുൻ മാനേജർ ബിജു കരീമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇഡി റിപ്പോര്‍ട്ടിൽ പറയുന്നു.  കേസുമായി ബന്ധപ്പെട്ട് ഇതുവരെ 35 പേരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

‘മോശം പെരുമാറ്റം അരുത്, അവർ നമ്മുടെ അതിഥികളാണ്’: ഇന്ത്യൻ ആരാധകർക്ക് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഒന്നാംപ്രതി സതീഷ്‌കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള 24 വസ്‌തുക്കള്‍ ഇഡി കണ്ടുകെട്ടി. സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി. കേസുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button