നെടുമ്പാശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എളവൂർ കുന്നപ്പിള്ളിശേരി കരിപ്പാശേരി വീട്ടിൽ കൃഷ്ണന്റെ മകൻ കെ.കെ. കുട്ടൻ(74) ആണ് മരിച്ചത്.
ഈ മാസം ഒൻപതിന് വൈകിട്ട് കുന്നപ്പിള്ളിശേരി പള്ളിക്കു സമീപം സൈക്കിളുമായി റോഡരികിൽ നില്ക്കുമ്പോൾ അതുവഴി വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടൻ അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം സംസ്കരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സുമി സുബിത. മരുമക്കൾ: ജയാനന്ദ്, ഷോബി.
Post Your Comments