അടൂർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അടൂർ പറക്കോട് തറയിൽ വീട്ടിൽ ഷംനാദി(33)നെയാണ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അടൂർ മണക്കാല ചിറ്റാണിമുക്ക് കൊച്ചുപുത്തൻവീട്ടിൽ ഷെബിൻ തമ്പിക്ക് കുത്തേറ്റത്.
കഴിഞ്ഞ 30-നു വൈകുന്നേരം ആറിന് മണക്കാല ജനശക്തനഗറിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിൻ. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കവും, കുടുംബപരമായ പ്രശ്നങ്ങളുമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. സംഭവദിവസം ഫോണിൽ കൂടി ഒന്നാം പ്രതിയും കുത്തേറ്റ ഷെബിനും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന്, സുഹൃത്തുക്കളായ ഷംനാദിനെയും സുബിനെയും കൂട്ടി ഷെബിനെ മർദ്ദിക്കുകയുമായിരുന്നു. വധശ്രമത്തിന് കേസ് എടുത്തത് അറിഞ്ഞ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
Read Also : പലസ്തീനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ്: കർണാടകയിൽ 20കാരന് കസ്റ്റഡിയില്‍
ഒന്നും രണ്ടും പ്രതികളെ ഈ മാസം രണ്ടിന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മൂന്നാം പ്രതി ഷംനാദ് ഒളിവിൽ കഴിഞ്ഞുവരവേ ഇന്നലെ വൈകിട്ടോടെയാണ് പിടിയിലായത്.
അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ നിർദേശാനുസരണം പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ എം മനീഷ്, സിപിഓമാരായ സൂരജ് ആർ കുറുപ്പ്,ശ്യാം കുമാർ, നിസാർ മൊയ്ദീൻ, രാകേഷ് രാജ്, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments