Latest NewsIndiaNews

പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്: കർണാടകയിൽ 20കാരന്‍ കസ്റ്റഡിയില്‍ 

കര്‍ണാടക: പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട 20കാരന്‍ പൊലീസ് കസ്റ്റഡിയില്‍. കർണാടകയിലെ വിജയനഗർ ജില്ലയിലാണ് സംഭവം. ആലം പാഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹൊസ്പേട്ട്, വിജയ്നഗർ എന്നിവിടങ്ങളിൽ ചിലർ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രാജ്യദ്രോഹപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button