Latest NewsKeralaNews

പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 63കാരനായ കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ പിടിയില്‍. വർഗീസ് തോമസ് എന്ന 63കാരനാണ് പിടിയിലായത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയ പെൺകുട്ടിയെ കപ്യാർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു.

കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തു പറഞ്ഞെങ്കിലും ഒളിച്ചുവെക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം. എന്നാൽ, വിവരം സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യ ഘട്ടത്തിൽ പോക്സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button