KeralaLatest NewsNews

നിയമന കോഴ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം,ഇതില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയില്‍ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​പ്പ​റി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

‘നിപ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. തെറ്റില്ലാത്ത പ്രവര്‍ത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാര്‍ഹമാണ്’, അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വര്‍ണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറന്നു. സര്‍ക്കാര്‍ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി. എന്നിട്ടും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കാനായില്ല’, മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button