KozhikodeKeralaNattuvarthaLatest NewsNews

വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​പ്പ​റി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

തൊ​ണ്ട​യാ​ട് സൈ​ബ​ർ പാ​ര്‍ക്കി​ന് സ​മീ​പം വി​ല്ലി​ക്ക​ല്‍ കോ​ട്ട​ക്കു​ന്ന് വീ​ട്ടി​ല്‍ ഷ​ഹ​നൂ​ബി​(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചേ​ള​ന്നൂ​ർ: വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​പ്പ​റി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പി​ടി​യി​ല്‍. തൊ​ണ്ട​യാ​ട് സൈ​ബ​ർ പാ​ര്‍ക്കി​ന് സ​മീ​പം വി​ല്ലി​ക്ക​ല്‍ കോ​ട്ട​ക്കു​ന്ന് വീ​ട്ടി​ല്‍ ഷ​ഹ​നൂ​ബി​(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ക്കൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ആ​റാം തീ​യ​തിയാണ് കേസിനാസ്പദമായ സംഭവം. കു​മാ​ര​സാ​മി-​ചെ​ല​പ്രം റോ​ഡി​ല്‍ ക​ട​ത്ത​നും​പു​റ​ത്ത് താ​ഴ​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന 76 വ​യ​സ്സു​ള്ള വ​യോ​ധി​ക​യോ​ട് വ​ഴി ചോ​ദി​ച്ച പ്ര​തി സ​മീ​പ​ത്ത് മ​റ്റാ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ബൈ​ക്കി​ല്‍നി​ന്നും ഇ​റ​ങ്ങി​ച്ചെ​ന്ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് റോ​ഡി​ല്‍ ത​ള്ളി​യി​ട്ട ശേ​ഷം ക​ഴു​ത്തി​ല്‍നി​ന്നും മൂ​ന്നു പ​വ​ൻ വ​രു​ന്ന സ്വ​ര്‍ണ ചെ​യി​ന്‍ ത​ട്ടി​പ്പ​റി​ക്കുകയായിരുന്നു.

Read Also : സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി സമസ്ത

ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക്കു​വേ​ണ്ടി സ​മീ​പ​ത്തെ 50 വീ​ടു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചിട്ടുണ്ട്. സം​ഭ​വ​സ​മ​യ​ത്ത് അ​തു​വ​ഴി ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രു സാ​ക്ഷി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ക​വ​ര്‍ച്ച​ക്കാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്റെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു.

ബൈ​ക്കി​ന്റെ നി​റം, ഹെ​ല്‍മ​റ്റി​ന്റെ മോ​ഡ​ല്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആണ് പ്ര​തി​യെ​പ്പ​റ്റി വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചത്. തുടർന്ന്, ഷ​ഹ​നൂ​ബി​നെ വ​യോ​ധി​ക തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍ന്ന് ക​ള​വു മു​ത​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ കു​റ്റി​ക്കാ​ട്ടൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍നി​ന്നും സ്വ​ര്‍ണം ക​ണ്ടെ​ടു​ത്തു.

കാ​ക്കൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം. ​സ​ന​ല്‍രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ എം. ​അ​ബ്ദു​ൽ സ​ലാം, എ.​എ​സ്.​ഐ​മാ​രാ​യ ലി​നീ​ഷ്, കെ.​എം. ബി​ജേ​ഷ്, എ​സ്.​സി.​പി.​ഒ സു​ബീ​ഷ്ജി​ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button