
പാരിപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ നടയ്ക്കൽ മേലേകുളങ്ങര അമൽ(23) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സെന്ററിനു സമീപമെത്താറുള്ള പ്രതി കുട്ടിയുമായി പരിചയം സ്ഥാപിക്കുകയും തുടർന്ന്, പരവൂരിൽ അടച്ചിട്ടിരുന്ന വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന്, പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പാരിപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ ജയൻ, സി.പി.ഒ മഞ്ചു പുഷ്പാംഗദൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അമലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments