എറണാകുളം: വയോധികനെ വെട്ടിക്കൊന്നു. എറണാകുളത്താണ് സംഭവം. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ ആണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു.
Read Also: ന്യൂസ് ക്ലിക്കിനെതിരായ കേസ്, കേരളത്തിലും ഡല്‍ഹി പൊലീസിന്റെ പരിശോധന
മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് വിവരം.
Read Also: രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം: പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
Post Your Comments