ThiruvananthapuramLatest NewsKeralaNattuvarthaNews

മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു: സംഭവം നെടുമങ്ങാട് കോടതി വളപ്പിൽ

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശാണ് ആക്രമണത്തിനിരയായത്

നെടുമങ്ങാട്: കോടതി വളപ്പിൽ മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശാണ് ആക്രമണത്തിനിരയായത്. പ്രകാശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം. കോടതി പരിസരത്ത് വെച്ച് മറ്റൊരു അഭിഭാഷകനെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നത് പ്രകാശ് തടയുന്നതിനിടെയാണ് മർദനമേറ്റത്. മറ്റൊരു ​കേസിൽ സാക്ഷി പറയാൻ എത്തിയതായിരുന്നു പ്രതി ഷാജി.

Read Also : നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുന്നു, അദ്ദേഹം ബുദ്ധിമാനായ മനുഷ്യന്‍

സംഭവം അറിഞ്ഞെത്തിയ അഭിഭാഷകർ ചേർന്ന് അക്രമിയെ തടഞ്ഞുവച്ചു പൊലീസിൽ ഏൽപിച്ചു. അക്രമത്തിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്ന് അഭിഭാഷകർ ആരോപിച്ചു. തുടർന്ന്, അയാളുടെ പേരിലും കേസ് എടുക്കണമെന്നവശ്യപ്പെട്ട് അഭിഭാഷകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

അതേസമയം, അറസ്റ്റിലായ ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button