
മലപ്പുറം: തുറക്കൽ ബാപ്പുട്ടി ബൈപാസിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ത്യൻ ഓയിൽ പെട്രോൾ പാമ്പിന് എതിർവശത്തുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.
Read Also : ‘അന്ന് ദുൽഖറിന്റെ പിറന്നാൾ ആണെന്ന കാര്യം ഞാൻ മറന്നുപോയിരുന്നു’; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി മമ്മൂട്ടി
ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ നിന്നും റോഡിലേക്ക് കയറിയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചെടുക്കുന്നതിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ പുറത്തെത്തിച്ചു.
ഡോറിന്‍റെ ചില്ല് തകർത്താണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്‍റെ മുൻഭാഗം തകർന്നിട്ടുണ്ട്.
Post Your Comments