
തെന്നിന്ത്യൻ നടൻ വിജയ്ക്ക് ആരാധകർ ഏറെയാണ്. താരം തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന പോസ്റ്റർ തമിഴ് നാട്ടിൽ നിറയുന്നു. ആരാധക കൂട്ടായ്മയുടെ പേരിൽ വന്ന പോസ്റ്റർ മധുരയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ആരാധക കൂട്ടായ്മ പോസ്റ്ററുകൾ പതിച്ചത്.
‘നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെ’ന്നാണ് പോസ്റ്ററിലെ പരാമർശം.
Post Your Comments