Latest NewsKeralaNewsIndia

ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി

ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്.  ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണെന്നും ഷാജി പറഞ്ഞു. വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു എന്നും മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു.

കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്‌സ്യൂള്‍: സന്ദീപ് വാര്യര്‍

വകുപ്പില്‍ നടക്കുന്ന അനാസ്ഥകള്‍ക്കെതിരെയാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും ഇതു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമര്‍ശമല്ല എന്നും അദ്ദേഹം പറഞ്ഞു. വീണാ ജോര്‍ജിനെതിരായ കെഎം ഷാജിയുടെ പരാമര്‍ശത്തിന് എതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. വിഷയത്തിൽ ഷാജിക്ക് എതിരെ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. എന്നാൽ, കെഎം ഷാജിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button