തിടനാട്: ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഹോംനഴ്സായ അമ്മയും മകനും അറസ്റ്റിൽ. പത്തനംതിട്ട വടശേരിക്കര, പേഴുംപാറ പുന്നത്തുണ്ടിയില്‍ ലിസി തമ്പി (56), മകന് ജോഷി ജോസഫ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിടനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഇന്ത്യൻ വാഹന വിപണിയിൽ വിയറ്റ്നാം നിക്ഷേപം എത്തുന്നു, ഇലക്ട്രിക് വാഹന മേഖലയിൽ ഇനി മത്സരം മുറുകും
കഴിഞ്ഞ ദിവസം അധ്യാപക ദമ്പതികളുടെ പ്രായമായ അമ്മയെ നോക്കിയിരുന്ന ലിസി പകല്‍ അജ്ഞാതരായ ചിലർ വീട്ടില്‍ കയറിവന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന്, വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിടനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് ലിസി ആണെന്ന് കണ്ടെത്തുകയും അതു മറയ്ക്കുന്നതിന് കഥ ഉണ്ടാക്കിയതാണെന്ന് തെളിയുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വയ്ക്കുന്നതിന് മകനെ ഏല്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments