IdukkiLatest NewsKeralaNattuvarthaNews

കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്ന് തീ പടര്‍ന്നു: മൂന്നാറില്‍ കട കത്തി നശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാര്‍ സ്വദേശി ബാലമുരുകന്റെ കടയിലാണ് അപകടം നടന്നത്

തൊടുപുഴ: കട അടച്ച് പോകുന്നതിനു മുൻപ് ദൈവങ്ങളുടെ ചിത്രത്തിന് മുന്നില്‍ കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്നു തീ പടര്‍ന്നു മൂന്നാറില്‍ കട കത്തി നശിച്ചു. മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാര്‍ സ്വദേശി ബാലമുരുകന്റെ കടയിലാണ് അപകടം നടന്നത്. പൂട്ടിയിട്ടിരുന്ന മാര്‍ക്കറ്റിനുള്ളിലെ കടയാണ് കത്തി നശിച്ചത്. കര്‍പ്പൂരത്തില്‍ നിന്നുള്ള തീ കടയിലെ സാധനങ്ങളിലേക്ക് പടരുകയായിരുന്നു.

Read Also : പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

മൂന്നാര്‍ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രാത്രി ഒൻപത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്ച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റാണിത്. രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കമ്പനി അധികൃതര്‍ എത്തി രാത്രി എട്ട് മണിയോടെ മാര്‍ക്കറ്റ് പൂട്ടും. 100-നു മുകളില്‍ പച്ചക്കറി, പലചരക്ക് കടകളാണ് മാര്‍ക്കറ്റിലുള്ളത്.

മാര്‍ക്കറ്റില്‍ നിന്നു പുക ഉയരുന്നതു കണ്ട് ടൗണിലെ വഴി യാത്രക്കാരും മറ്റു കടക്കാരും വിവരമറിയിച്ചതിനെ തുടര്‍ന്നു മാര്‍ക്കറ്റ് തുറന്നു തീ അണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button