KeralaLatest NewsNews

നോര്‍ക്ക റൂട്ട്‌സില്‍  ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് 5 ലക്ഷം രൂപ തട്ടിയെടുത്തു: അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി. നോര്‍ക്ക റൂട്ട്‌സില്‍
ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നല്‍കിയെന്നും തന്റെ പരാതിയെ തുടര്‍ന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോര്‍ക്ക റൂട്ട്‌സില്‍ ഭാര്യക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഖില്‍ സജീവ് പണം വാങ്ങിയതെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് വിശദമാക്കി.

Read Also: വീ​ണ് പ​രി​ക്കേ​റ്റ് സ്കൂ​ളി​ൽ പോ​കാ​തെ വി​ശ്ര​മത്തിലാ​യി​രു​ന്ന മ​ക​ളെ പീഡിപ്പിച്ചു: പിതാവിന് 27 വർഷം കഠിനതടവും പിഴയും

ശ്രീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ..

‘2019 മുതല്‍ തുടര്‍ന്ന് വരുന്ന തട്ടിപ്പാണിത്. 2019 ല്‍ ഞാന്‍ കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. എന്റെ കൂടെയുണ്ടായിരുന്ന ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഈ കാര്യം വന്നത്. അന്ന് നോര്‍ക്ക റൂട്ട്‌സില്‍ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാല്‍ ജോലി തരാം എന്ന് പറഞ്ഞാണ്‌ എന്നെ സമീപിച്ചത്. ആദ്യം എന്നെ സമീപിച്ചത് പാര്‍ട്ടിയുടെ അനുഭാവി ആയിരുന്ന ജിക്കു ജേക്കബ് എന്നയാളാണ്. അയാളാണ് അഖില്‍ സജീവിന്റെ കോണ്ടാക്റ്റ് നമ്പര്‍ തന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മന്ത്രിമാരുമായി അടുപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടുപ്പമുണ്ട്. വാങ്ങുന്ന പൈസ മുഴുവന്‍ എനിക്ക് വേണ്ടിയല്ല, ഈ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ ആള്‍ക്കാര്‍ക്കും കൊടുക്കാന്‍ വേണ്ടിയാണ്. എന്ന് പറഞ്ഞാണ് എന്നോട് 5 ലക്ഷം വാങ്ങിയത്’.

‘5 ലക്ഷം വാങ്ങി 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ടാണ് ഞാന്‍ അന്വേഷിച്ചു അങ്ങോട്ട് വരുമെന്ന് പറഞ്ഞത്. അപ്പോള്‍ പത്തനംതിട്ടയില്‍ അഖില്‍ സജീവിന്റെ കെയറോഫില്‍ റൂമടക്കം ബുക്ക് ചെയ്ത് തന്നു. അവിടെ അഖില്‍ സജീവ്, ജിക്കു ജേക്കബ്, ജയകുമാര്‍ വള്ളിത്തോട് എന്ന നേതാവ് എന്നിങ്ങനെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. സംസാരിച്ചപ്പോള്‍ അന്ന് തത്ക്കാലം നിങ്ങള്‍ക്ക് സ്‌പൈസസ് ബോര്‍ഡില് ടെംപററി അപ്പോയ്‌മെന്റ് ഉണ്ട് അവിടെ തരാം എന്ന് പറഞ്ഞതിനാല്‍, അതിന്റെ പേരില്‍ തിരികെ പോരുകയാണുണ്ടായത്. അതും നടപ്പാക്കാതെ വന്നപ്പോഴാണ് ഞാന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടത്.

‘ തുടര്‍ന്ന് പാര്‍ട്ടിക്കാര്‍ അഖിലിനെ വിളിച്ച് സംസാരിക്കുകയും അഖില്‍ സജീവ് ഇങ്ങനെയൊരു പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെയും സിഐടിയു ജില്ലാ പ്രസിഡന്റിനെയും വിളിച്ച് പറഞ്ഞത് പ്രകാരം അഖിലെന്നെ വിളിക്കുകയും ചെയ്തു. എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിര്‍ത്തി. അത് നിങ്ങള്‍ കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയ് മാസത്തിലാണ് പണം തന്നു തീര്‍ക്കുന്നത്. അഖില്‍ എന്നെ വൈകാരികമായി ഭീഷണിപ്പെടുത്തി. ഇനി എന്തെങ്കിലും ചെയ്താല്‍ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാല്‍ ഞാന്‍ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല.’ അഡ്വക്കേറ്റ് ശ്രീകാന്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ശ്രീകാന്ത് അഖിലിന്റെ തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button