Latest NewsKeralaNews

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘാന സന്ദര്‍ശിക്കാനൊരുങ്ങുന്നു, യാത്രയ്ക്ക് 13 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘാന സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാം കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

Read Also: ചാർജ് ചെയ്യാൻ വെച്ച ഫോണിന് തീപിടിച്ചു: മൂന്ന് പേർക്ക് ഗുരുതര പരിക്ക്

യാത്രാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധന ബജറ്റ് വിഭാഗത്തില്‍ നിന്നു സെപ്റ്റംബര്‍ 23ന് തുക അനുവദിച്ചു. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ടെന്ന് നിയമസഭാ അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button