Latest NewsNewsIndia

ചാർജ് ചെയ്യാൻ വെച്ച ഫോണിന് തീപിടിച്ചു: മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മുംബൈ: ചാർജ് ചെയ്യവേ മൊബൈൽ ഫോണിന് തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ ഉത്തംനഗർ മേഖലയിലാണ് സംഭവം നടന്നത്. വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് വീട് ഭാഗികമായി തകർന്നു.

Read Also: ഡാന്‍സ് പരിശീലനത്തിനിടെ പത്തൊമ്പതുകാരനായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

ഫോണിനോട് ചേർന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം വലിയ സ്‌ഫോടനം ഉണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button