തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാന്‍ പാടില്ലെന്നതാണ് തന്റെ നിലപാട്. വര്‍ഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത്’, എ.എന്‍ ഷംസീര്‍ പറഞ്ഞു. മനുഷ്യന്‍ മരിച്ചു വീഴുമ്പോള്‍ സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും അത് ജനകീയ പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘ഗഗൻയാൻ ക്രൂ മൊഡ്യൂൾ വിജയകരമായി വീണ്ടെടുത്തു, ശേഖരിച്ച ഡാറ്റ എല്ലാം നല്ലത്’: ഐഎസ്ആർഒ മേധാവി
എന്നാല്‍ താന്‍ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ലെന്നും ഷംസീര്‍ വ്യക്തമാക്കി. പക്ഷേ താന്‍ പലസ്തീനൊപ്പമാണ്. മഹാത്മാ ഗാന്ധിയില്‍ നിന്നും മോദിയിലേക്ക് എത്തുമ്പോള്‍ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Post Your Comments