KozhikodeKeralaNattuvarthaLatest NewsNews

മനുഷ്യസഹജമായ പിഴവിന് കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടി: പിന്തുണച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: പ്രശസ്ത സംവിധായകന്‍ കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് സംഭവിച്ച പിഴവില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മനുഷ്യസഹജമായ പിഴവിന് കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവർത്തകനുമുണ്ടാവേണ്ട പ്രാഥമികനീതിയെന്നും സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാൾക്കും തോന്നുന്നതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കെ. സുധാകരൻ 78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഒരു തരിമ്പുപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഈ അടുത്ത കാലത്തായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയാത്തവരല്ല മാധ്യമപ്രവർത്തകരാരും. വിഖ്യാത ചലച്ചിത്രകാരൻ കെ. ജി. ജോർജ്ജിന്റെ മരണത്തിൽ അനുശോചനം തേടി ഒരുപറ്റം ദൃശ്യമാധ്യമപ്രവർത്തകർ അദ്ദേഹത്തെ തേടിയെത്തി. ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തിൽ ചിലതു പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണ്. പിശകു മനസ്സിലാക്കിയ മാധ്യമപ്രവർത്തകർ അപ്പോൾ തന്നെ അഭിമുഖം കട്ടുചെയ്ത് ഈ ദുരന്തസാഹചര്യം ഒഴിവാക്കണമായിരുന്നു.

ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലി കൈവരിക്കാൻ ‘കപ്പിംഗ് തെറാപ്പി’: മനസിലാക്കാം

അതുണ്ടായില്ലെന്നത് അങ്ങേയറ്റം നെറികേടായിപ്പോയി. മനുഷ്യസഹജമായ ഒരു പിഴവിനെ സൈബർ കഴുകന്മാർക്ക് വേട്ടയാടാനായി പലയാവർത്തി പ്രദർശിപ്പിച്ച മാധ്യമപ്രവൃത്തി ഒരു തരത്തിലും യോജിക്കാനാവുന്നതല്ല. അല്ലെങ്കിൽ തന്നെ എന്തിനു മാധ്യമങ്ങളെ പഴിക്കണം അതിനേക്കാൾ വലിയ ക്രൂരതയാണല്ലോ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സുധാകരനോട് കാണിച്ചത് അതും വലിയ വിജയം സമ്മാനിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു ഫലം വന്ന ഉടനെത്തന്നെ. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവർത്തകനുമുണ്ടാവേണ്ട പ്രാഥമികനീതി. സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാൾക്കും തോന്നുന്നത്. കടുത്ത രാഷ്ട്രീയ എതിരാളിയായ ഈയുള്ളവനുപോലും…

‘സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാൻ ശ്രമം’: മുഖ്യമന്ത്രി

നേരത്തെ, കെജി ജോർജിന്‍റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ‘അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല’. എന്നായിരുന്നു കെ സുധാകരന്‍റെ മറുപടി. സുധാകരന്റെ പരാമർശത്തിനെതിരെ വലിയ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button