ThiruvananthapuramLatest NewsKeralaNattuvarthaNews

‘സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാൻ ശ്രമം’: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മേഖലയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എങ്ങനെ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളം ഇത്തരത്തിലൊരു പ്രത്യേകതയാര്‍ജിച്ചു നില്‍ക്കുന്നതിന് സഹകരണ മേഖലയുടെ അഭിവൃദ്ധി ഒരു ഘടകമാണ് എന്നും ഇവര്‍ കണക്കാക്കുന്നു. അതിന്റെ ഭാഗമായി മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നാട്ടിലുള്ള ആളുകളാണ് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍. അതില്‍ പലരുടെയും കഴുകന്‍ കണ്ണെത്താന്‍ ഇടയാക്കിയിട്ടുണ്ട്. നിക്ഷേപം എങ്ങനെ കൈക്കലാക്കുമെന്നാണ് പലരും ആലോചിക്കുന്നത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കുഞ്ഞൻ പഴം കഴിച്ചാല്‍ അപകടം!! പഴം മാത്രമല്ല ഇലയും വേരുമെല്ലാം വിഷം, പോക്ക്ബെറിയെക്കുറിച്ച് അറിയേണ്ടത്

‘ഇവിടത്തെ നിക്ഷേപങ്ങള്‍ ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് വലിക്കാന്‍ ശ്രമം നടക്കുന്നു. അതിന്റെ പരസ്യങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ല. സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കോടാനുകോടി രൂപയില്‍ ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. മേഖലയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പുനല്‍കുന്നു. ‘ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button