
കോട്ടയം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവാര്‍പ്പ് മലരിക്കല്‍ ഭാഗത്ത് ഓളോടുത്തിക്കരി ഒ.എസ്. സോജു(26)വിനെയാണ് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
Read Also : മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ കോള കുടിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍
കളത്തിപ്പടി ആഞ്ഞിലിമൂട് ഭാഗത്തുവച്ച് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇയാള്‍ കോട്ടയത്തേക്കു വില്പനയ്ക്കായി എംഡിഎംഎയുമായി എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. 02.81 ഗ്രാം എംഡിഎംഎയും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.
Read Also : കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു
അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments