കോട്ടയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി, പാലാ ഡി.വൈ.എസ്പി അടക്കം അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.
Read Also : ‘ലവ് യൂ ഓൾ, മിസ് യൂ ഓൾ’; വിജയ് ആന്റണിയുടെ മകൾ മീര മരിക്കും മുൻപ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെ.എസ്.ആര്‍ടി.സി ബസ് അടക്കം നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. വിദ്യാർത്ഥികളടക്കം വാഹനങ്ങളില്‍ കുടുങ്ങി.
Read Also : എംഎസ്എംഇകൾക്കായി പുതിയൊരു ബാങ്കിംഗ് പ്ലാറ്റ്ഫോം, ‘നിയോ ഫോർ ബിസിനസ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്
ഇരുവശത്തു നിന്നും കൂടുതല്‍ വാഹനങ്ങളെ കടത്തിവിടാതെ ക്രമീകരിച്ചാണ് വഴിയിലെ തടസങ്ങള്‍ നീക്കിയത്. രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്.
Post Your Comments