റോംഗ് സൈഡിലൂടെ വാഹനമോടിച്ചത് ചോദ്യം ചെയ്ത ഹോംഗാര്‍ഡിനോട് മോശമായി പെരുമാറി യുവനടി. ഹൈദരാബാദ് ബൻജാര ഹില്‍സില്‍ നിന്നുള്ളതാണ് വീഡിയോ. തെലുങ്ക് നടി സൗമ്യ ജാനു റോംഗ് സൈഡിലൂടെ വാഹനമോടിച്ചത് ഹോം ഗാർഡ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതയായ നടി ഹോം ഗാർഡിനെ ചീത്ത വിളിക്കുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
read also: നൂറ് ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ വൻ തീപ്പിടുത്തം
കണ്ടുനിന്നവർ ഇടപെടാൻ ശ്രമിച്ചെങ്കിലും നടി ആക്രമണം തുടർന്നു സൗമ്യ ഹോം ഗാർഡിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി ഫോണ്‍ തട്ടിയെടുത്തു. മർദ്ദനത്തെ തുടർന്ന് ട്രാഫിക് ഹോം ഗാർഡ് ബഞ്ചാരഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി
Post Your Comments