ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ ഇന്ത്യയും കാനഡയും തമ്മിൽ തർക്കം രൂക്ഷമാകുന്നു. കാനഡയിലെ ഖലിസ്ഥാൻ ഭീകരക്ക് പിന്തുണയുമായി ഇസ്ലാമിക സംഘടനകള്‍ . നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയൻ മുസ്ലീംസാണ് ഇന്ത്യാ ഗവണ്മെന്റിനും , ജനതയ്‌ക്കുമെതിരെ രംഗത്തെത്തിയത് .എൻസിസിഎം, വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന് പിന്തുണയുമായാണ് രംഗത്തെത്തിയത് .
മാത്രമല്ല ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സര്‍ക്കാരിന് മുന്നില്‍ ചില ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. ഇന്ത്യയിലെ കനേഡിയൻ അംബാസഡറെ ഉടൻ തിരിച്ചുവിളിക്കുക, കാനഡയിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കുക, ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നിരോധിക്കുക, രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ (ആര്‍എസ്‌എസ്) നിരോധിക്കുക എന്നീ കാര്യങ്ങൾ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
‘ഇന്ന്, എൻസിസിഎം സിഇഒ സ്റ്റീഫൻ ബ്രൗണും കാനഡയിലെ വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷൻ ഡയറക്ടര്‍ മുഖ്ബീര്‍ സിങ്ങും ചേര്‍ന്ന് ഇന്ത്യൻ ഏജന്റുമാര്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ നടപടിയെടുക്കാൻ കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.’ ഫേസ്ബുക്ക് കുറിപ്പിൽ അവർ വ്യക്തമാക്കി.
‘ഒരു കനേഡിയൻ സഹപ്രവര്‍ത്തകന്റെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും കനേഡിയൻ ഇസ്ലാമിക, തീവ്രവാദ സിഖ് സംഘടനകള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ വിരുദ്ധരായ ഈ ഇസ്‌ലാമിക് ഗ്രൂപ്പും , വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് ഒട്ടാവയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ പത്രസമ്മേളനവും നടത്തി
Leave a Comment