തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ പെൺകുട്ടിയുടെ രണ്ടാനമ്മ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി വഴിയായിരുന്നു പോസ്റ്റ്.
പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴിക്കിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പന പോസ്റ്റ്. കുട്ടിയുടെ മുഖം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് നാട്ടുകാരിൽ ചിലർ സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് സംഭവം വാർത്തയായത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. പിതാവിന്റെ ഐ.ഡിയിൽ നിന്ന് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനാൽ ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇദ്ദേഹം വ്യക്തമാക്കിയത്.
പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്.
Post Your Comments