Latest NewsNewsIndiaInternational

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശവുമായി കനേഡിയൻ സർക്കാർ

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശവുമായി കനേഡിയൻ സർക്കാർ. ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.

ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരന്മാരോട് ഉയർന്ന ജാഗ്രത പാലിക്കാൻ കാനഡ ഗവൺമെന്റ് വെബ്‌സൈറ്റിലൂടെ അഭ്യർത്ഥിച്ചു.
‘രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ ഇന്ത്യയിൽ ഉയർന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകൾ ഉണ്ട്. അല്ലെങ്കിൽ സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്‌പ്പോഴും വളരെ ജാഗ്രത പാലിക്കുക, പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുക, പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക, കാനഡ ഗവൺമെന്റ് വെബ്‌സൈറ്റിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button