Latest NewsNewsIndia

കുവൈറ്റില്‍ തടഞ്ഞുവെച്ച നഴ്സുമാരെ മോചിപ്പിക്കാനുള്ള  ശ്രമങ്ങള്‍ തുടരുകയാണ്: കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി:കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്.

Read Also: അഞ്ച് ദിവസം മഴ തുടരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അതില്‍ 34 പേര്‍ ഇന്ത്യക്കാരും 19 പേര്‍ മലയാളികളുമാണ്. ആ സ്ഥാപനത്തിന് അവിടെ ക്ലിനിക് നടത്താന്‍ അധികാരമില്ലെന്നാണ് കുവൈറ്റ് അധികാരികള്‍ പറയുന്നത്. എങ്കിലും ഇവരെ മോചിപ്പാക്കാനും ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ കൊച്ചുകുഞ്ഞുങ്ങളുള്ള അമ്മമാരുണ്ട്. കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം കഴിയുന്നതിനാവശ്യമായ  സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായും മന്ത്രി പറഞ്ഞു.

ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാന്‍ കുവൈറ്റ് എംബസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ കുവൈറ്റ് സര്‍ക്കാരുമായി നിരന്തരമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button