Latest NewsIndiaNews

‘ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ നിങ്ങൾ ബഹുമാനവും അഭിമാനവും കൊണ്ടുവന്നു’ – പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ. ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാജ്യങ്ങൾക്കിടയിൽ ഐക്യം വളർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാരൂഖ് ഖാൻ പുകഴ്ത്തുകയും ചെയ്തു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ ബഹുമാനവും അഭിമാനവും കൊണ്ടുവരാൻ ജി20 ക്ക് സാധിച്ചുവെന്നും അദ്ദേഹം എക്‌സിൽ എഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തങ്ങൾ ഒറ്റയ്ക്കല്ലെന്നും, ഒരു ഭൂമിയിൽ ഒരു കുടുംബമായി മാറുമെന്നും അദ്ദേഹം എക്‌സിൽ എഴുതി.

അതേസമയം, പ്രധാനമന്ത്രി മോദി ഞായറാഴ്ച ജി20 ഉച്ചകോടിക്ക് പിന്നാലെ ജി 20 പ്രസിഡന്റ് സ്ഥാനം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് കൈമാറി. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്‌ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.

ഇന്ത്യ ഇതുവരെ കാണാത്ത ഒരുക്കങ്ങളാണ് ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ ഒരുങ്ങിയത്. പഴുതടച്ച സുരക്ഷയിൽ ആയിരുന്നു രാജ്യതലസ്ഥാനം ഇതുവരെ. ഇന്ത്യയിലെത്തിയ ലോക നേതാക്കള്‍ക്ക് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസം. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button