Latest NewsNewsBusiness

മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം

എസ്ബിഐ ലൈഫിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലൈഫ് വേഴ്സ് ലഭ്യമാണ്

പുതുതലമുറ ഇന്റർനെറ്റ് എന്ന് വിശേഷിപ്പിക്കുന്ന മെറ്റാവേഴ്സ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി എസ്ബിഐ ലൈഫ്. ഇതിന്റെ ഭാഗമായി ലൈഫ് വേഴ്സ് സ്റ്റുഡിയോയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവ ഇന്റർനെറ്റ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും, മെറ്റാവേഴ്സിലൂടെ കണക്റ്റഡായിരിക്കാനും, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

എസ്ബിഐ ലൈഫിന്റെ ലൈഫ് വേർസ് സ്റ്റുഡിയോ കണക്ട് ചെയ്യുന്നതിനായി അവതാറുകൾ സൃഷ്ടിക്കാൻ സാധിക്കും. എസ്ബിഐ ലൈഫിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലൈഫ് വേഴ്സ് ലഭ്യമാണ്. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ മെറ്റാവേഴ്സ് ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. ഇന്റർനെറ്റിന്റെ കാലഘട്ടത്തിൽ അനന്തമായ സാധ്യതകളാണ് മെറ്റാവേഴ്സിന് ഉള്ളത്. ‘ഡിജിറ്റൽ രംഗത്തെ പുതുമകൾ വഴി ഉപഭോക്തൃ താൽപര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമായ എസ്ബിഐ ലൈഫ് പ്രതിജ്ഞാബദ്ധമാണ്’, എസ്ബിഐ ലൈഫ് ഇൻഷുറൻസ് ബ്രാൻഡ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് സിഎസ്ആർ മേധാവി രവീന്ദ്ര ശർമ്മ പറഞ്ഞു.

Also Read: ‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്, ഇന്ത്യ ചെയ്തതാണ് ശരി’:സർക്കാരിനെ പുകഴ്ത്തി മൻമോഹൻ സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button