അനുദിനം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിക്കൊപ്പം പുതിയ ചുവടുവെപ്പുമായി കേരള പോലീസിന്റെ സൈബർ ഡോം. റിപ്പോർട്ടുകൾ പ്രകാരം, മെറ്റാവേഴ്സ് വഴിയും സൈബർ ഡോം സന്ദർശിക്കാൻ സാധിക്കുന്നതാണ്. ഇതോടെ, ലോകത്തിന്റെ ഏതു കോണിലിരുന്നും സൈബർ ഡോമിന്റെ ഓഫീസ് വെർച്വലായി സന്ദർശിക്കാനും ആശയ വിനിമയം നടത്താനും സാധിക്കും.
അവിറാം സ്റ്റുഡിയോയുമായി കൈകോർത്താണ് മെറ്റാവേഴ്സ് രംഗത്തേക്ക് കേരള പോലീസ് എത്തിയത്. ഇതോടെ, മെറ്റാവേഴ്സിൽ സാന്നിധ്യം ഉറപ്പിച്ച രാജ്യത്തെ ആദ്യ പോലീസ് ഏജൻസിയെന്ന നേട്ടം ഇനി കേരള പോലീസിന് സ്വന്തം.
Also Read: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്
വെർച്വൽ റിയാലിറ്റിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സംവിധാനമാണ് മെറ്റാവേഴ്സ്. വെർച്വലായി സൃഷ്ടിക്കുന്ന ചുറ്റുപാടുകളിലൂടെ ആശയ വിനിമയം നടത്താൻ മെറ്റാവേഴ്സിലൂടെ സാധിക്കും. ഓൺലൈൻ രംഗത്ത് നമ്മുടെ ദിവസേനയുള്ള കാര്യങ്ങൾ ഭാവിയിൽ മെറ്റാവേഴ്സ് വഴി നടപ്പാക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments