Latest NewsNewsIndiaBusinessTechnology

മെറ്റാവേഴ്സസ് ലോകത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്

പുതുതലമുറ ഇൻറർനെറ്റിനെയാണ് വെബ് 3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്

ഫേസ്ബുക്കിനു പിന്നാലെ മെറ്റാവേഴ്സ്, വെബ് 3 സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്. ഇതിന്റെ ഭാഗമായി കമ്പനി ഫ്ലിപ്കാർട്ട് ലാബ് എന്ന പുതിയ സംരംഭം ആരംഭിച്ചു. പുതിയ ടെക്നോളജി വികസനം, പുതിയ ആശയങ്ങൾ നടപ്പാക്കൽ, മെറ്റാവേഴ്സ് പരീക്ഷണങ്ങൾ എന്നിവ ലാബിൽ നടത്തും. എൻഎഫ്സിയുമായി ബന്ധപ്പെട്ട സേവനങ്ങൾ, Play to earn, Block Chain സേവനങ്ങൾ, വെർച്ചൽ സ്റ്റോർ തുടങ്ങിയവ ഇതിൻറെ ഭാഗമായി കമ്പനി അവതരിപ്പിക്കും.

നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ഇൻറർനെറ്റ് വെബ് 2 ആണ്. എന്നാൽ, പുതുതലമുറ ഇൻറർനെറ്റിനെയാണ് വെബ് 3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. വെബ് 3 ഇൻറർനെറ്റ് വഴി വ്യക്തിഗതവിവരങ്ങൾ നൽകാതെ തന്നെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button