Latest NewsNewsBusiness

ദീപാവലി സെയിലിൽ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസുമായി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം

ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെയാണ് ഫ്ലിപ്കാർട്ടിൽ ഈ വെർച്വൽ ഷോപ്പിംഗ് എക്സ്പീരിയൻസ് ലഭ്യമാവുക

ദീപാവലി സെയിലിനോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പുതിയ ദൃശ്യാനുഭവവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഷോപ്പിംഗിൽ 3ഡി എക്സ്പീരിയൻസാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഫ്ലിപ്പേഴ്സ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ 3ഡി എക്സ്പീരിയൻസ് മികച്ച ദൃശ്യാനുഭവമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെയാണ് ഫ്ലിപ്കാർട്ടിൽ ഈ വെർച്വൽ ഷോപ്പിംഗ് എക്സ്പീരിയൻസ് ലഭ്യമാവുക. തിരഞ്ഞെടുത്ത ബ്രാൻഡുകളുമായി വെർച്വലി സംവദിക്കാനുള്ള അവസരവും, ‘മെറ്റവേഴ്സ്’ ശൈലിയിലുള്ള എക്സ്പീരിയൻസും ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഫ്ലിപ്കാർട്ടിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലെ ഫയർ ഡ്രോപ്സ് വിഭാഗത്തിൽ ‘ഫ്ലിപ്പേഴ്സ്’ ലഭ്യമാണ്.

Also Read: മനുഷ്യ മാംസം തിന്നാൽ ആയുസ്സും ലൈംഗിക ശേഷിയും കൂടുമെന്ന് ഷാഫി: 10 കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് പിന്നിൽ..

ഏകദേശം 15 ലധികം ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് ‘ഫ്ലിപ്പേഴ്സ്’ അവതരിപ്പിച്ചിട്ടുള്ളത്. പ്യൂമ, നോയിസ്, നിവിയ, ലാവി, ടോക്കിയോ ടാക്കീസ് തുടങ്ങിയവയാണ് പ്രധാന ബ്രാൻഡുകൾ. അതേസമയം, ഈ ഫീച്ചർ തുടർന്നും ഫ്ലിപ്കാർട്ടിൽ ലഭിക്കുമോ എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button