മികച്ച വിപണി പങ്കാളിത്തവുമായി ഒന്നാമതെത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിപണി പങ്കാളിത്തം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ 68.57 ശതമാനമാണ് എൽഐസിയുടെ വിപണി പങ്കാളിത്തം. ജൂൺ മാസത്തിൽ ഇത് 65.42 ശതമാനം മാത്രമായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 12,031 കോടി രൂപയുടെ പ്രീമിയമാണ് നേടാൻ സാധിച്ചിട്ടുള്ളത്. എന്നാൽ, ഇത്തവണ 29,117 കോടി രൂപയുടെ പ്രീമിയം സമാഹരിക്കാൻ എൽഐസിക്ക് സാധിച്ചിട്ടുണ്ട്. മുൻ വർഷത്തേക്കാൾ രണ്ടിരട്ടിയിലധികമാണ് ഇത്തവണത്തെ പ്രീമിയം.
വിപണി പങ്കാളിത്തത്തിൽ രണ്ടാം സ്ഥാനം നേടിയത് എസ്ബിഐ ലൈഫാണ്. 7.02 ശതമാനമാണ് വിപണി പങ്കാളിത്തം. കഴിഞ്ഞ വർഷം ജൂലൈയിൽ 5,145 കോടിയുടെ പ്രീമിയമാണ് എസ്ബിഐ ലൈവ് സമാഹരിച്ചത്. ഇത്തവണ 54 ശതമാനം വർദ്ധനവോടെ 7,915 കോടി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Post Your Comments