ഫേസ്ബുക്ക് ഫിസിക്കല്‍ ഷോറൂം ഉടന്‍ ആരംഭിക്കും. കാലിഫോര്‍ണിയക്കടുത്ത് ബര്‍ലിംഗെയിമിലാണ് ഷോറൂം തുറക്കുന്നത്. മെയ് 9ന് തുറക്കും എന്നാണ് റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ വി.ആര്‍ ഹെഡ്‌സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും പുറമേ ഷോട്ട് വീഡിയോ കാള്‍ റെക്കോര്‍ഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സഹായിക്കുന്ന പോര്‍ട്ടല്‍ വീഡിയോ ചാറ്റ് ഉപകരണവും വില്പനയ്ക്ക് ഉണ്ടാകും. ഒരു ത്രീഡി വെര്‍ച്വല്‍ ലോകം അഥവാ മെറ്റാവേഴ്‌സ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ അടുത്തിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ കമ്പനി പേര് മെറ്റ എന്ന് മാറ്റിയത്.
Also Read: ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്
റീട്ടെയില്‍ മേഖലയില്‍ വന്‍കിട കമ്പനികള്‍ വിജയം കൈവരിച്ചിട്ടുണ്ട്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2001 ലാണ് റീട്ടെയില്‍ മേഖലയിലേക്ക് ആപ്പിള്‍ കടന്നുവന്നത്. ഇന്ന് അഞ്ഞൂറിലധികം സ്റ്റോറുകള്‍ ആപ്പിളിന്റെ കീഴില്‍ ഉണ്ട്.
Post Your Comments