ടെക് ലോകത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങി വൈവ്‌വേഴ്‌സ്. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി എന്നീ സാങ്കേതികവിദ്യകൾ ഒരു കുടക്കീഴിൽ സംയോജിപ്പിച്ചു കൊണ്ടാണ് സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. എച്ച്ടിസിയുടെ മെറ്റവേഴ്സിന്റെ പേരാണ് വൈവ്‌വേഴ്‌സ്. പുതുമയുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് എച്ച്ടിസി.
ഫെയ്സ്ബുക്കിന്റെ മെറ്റാവേഴ്സിന് സമാനമാണ് വൈവ്‌വേഴ്‌സ്. സാങ്കൽപ്പിക ലോക സഞ്ചാരം എളുപ്പമാക്കുക എന്നതാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. കൂടാതെ, നിലവിലെ സ്മാർട്ട്ഫോൺ സങ്കൽപത്തെയും ഇന്റർനെറ്റ് ഉപയോഗത്തെയും പൂർണ്ണമായും പൊളിച്ചെഴുതാൻ വൈവേഴ്സിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: അസം സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി: ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി
മെറ്റാവേഴ്സ് കേന്ദ്രീകരിച്ചുള്ള ഫോണുകൾ പുറത്തിറക്കുമെന്ന് ഈ വർഷമാദ്യം തന്നെ എച്ച്ടിസി വ്യക്തമാക്കിയിരുന്നു. വൈവ്‌വേഴ്‌സിന്റെ ലോഗോ എച്ച്ടിസി അടുത്തിടെ പുറത്തുവിട്ട പരസ്യത്തിലുണ്ട്.
Post Your Comments