ThiruvananthapuramNattuvarthaLatest NewsKeralaNews

27.5 ഗ്രാം എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ജി.​എ​സ് ഭ​വ​നി​ല്‍ വി​ഷ്ണു(23)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: 27.5 ഗ്രാം എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് അറസ്റ്റില്‍. ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ജി.​എ​സ് ഭ​വ​നി​ല്‍ വി​ഷ്ണു(23)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇയാൾ മു​ന്‍ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാണ്.

തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ് ആ​ന്‍ഡ് ആ​ന്‍റി ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍ ഷി​ബു ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തത്.

ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എം​.ഡി​.എം.​എ വാ​ങ്ങി നാ​ഗ​ര്‍കോ​വി​ല്‍ ബ​സ്റ്റാ​ന്‍റി​ല്‍ ഇ​റ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​റ്റൊ​രു ബ​സി​ല്‍ ക​യ​റി ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ഴാ​ണ് പിടിയിലായ​ത്. ത​മ്പാ​നൂ​ര്‍ സി.​ഐ പ്ര​കാ​ശി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് എ​ക്സൈ​സ് സി​.ഐ ബി.​എ​ല്‍. ഷി​ബു പ്ര​തി​യു​ടെ ദേ​ഹ​പ​രി​ശോ​ധ ന​ട​ത്തി പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍ സി​ഗ​ര​റ്റ് ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Read Also : കയ്യിലുള്ള 2000 രൂപ ഇനിയും മാറ്റിയെടുത്തില്ലേ? സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം

ഇ​യാ​ള്‍ ബാം​ഗ്ലൂ​ര്‍ നാ​ഗ​ര്‍കോ​വി​ല്‍ ദീ​ര്‍ഘ​ദൂ​ര വോ​ള്‍വോ ബ​സി​ല്‍ ക്ലീ​ന​റാ​ണ്. ജോ​ലി ക​ഴി​ഞ്ഞു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ജി​ല്ല​യി​ലെ​ത്തി​ച്ച് ക​ച്ച​വ​ടം ന​ട​ത്തലാണ് പതിവ്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ്കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ സു​രേ​ഷ്ബാ​ബു, ന​ന്ദ​കു​മാ​ര്‍, പ്ര​ബോ​ധ്, ആ​രോ​മ​ല്‍രാ​ജ​ന്‍, അ​ക്ഷ​യ് സു​രേ​ഷ്, ഡ്രൈ​വ​ര്‍ അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button