രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിലെത്തി മാറ്റി വാങ്ങാനുള്ള സമയപരിധി ഉടൻ അവസാനിക്കും. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും, അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെയാണ് ലഭിക്കുകയുള്ളൂ. രാജ്യത്തെ എല്ലാ ബാങ്കുകളിലും 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 2023 മെയ് 19-നാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്.
2016-ലെ നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. നിലവിൽ, ഈ ലക്ഷ്യം കൈവരിച്ചതിനാലും, മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുക എന്ന തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് എത്തിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ 90 ശതമാനത്തിലധികവും ഇതിനോടകം തന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.
Post Your Comments