Latest NewsNewsBusiness

ബാങ്കുകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഇനി നോമിനികളുടെ പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണം, കാരണം ഇത്

വിവിധ അക്കൗണ്ടുകളിലായി 35,000 കോടി രൂപയിലധികമാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്

ബാങ്കുകളിൽ പുതുതായി അക്കൗണ്ട് ആരംഭിക്കുമ്പോഴും, നിക്ഷേപം നടത്തുമ്പോഴും നോമിനികളുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താത്തവർ നിരവധിയാണ്. പലപ്പോഴും ബാങ്കുകളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല. എന്നാൽ, നോമിനികളുടെ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്താക്കൾ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടോയെന്ന് നിർബന്ധമായും അധികൃതർ ഉറപ്പുവരുത്തേണ്ടതാണ്. അവകാശികളില്ലാത്ത പണം ബാങ്ക് അക്കൗണ്ടുകളിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

ധനകാര്യസ്ഥാപനങ്ങൾ ഉപഭോക്താവിന്റെ പണം കൈകാര്യം ചെയ്യുമ്പോൾ, നോമിനികളെ കുറിച്ചുള്ള വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധിച്ചുറപ്പിക്കണം. നിലവിൽ, വിവിധ അക്കൗണ്ടുകളിലായി 35,000 കോടി രൂപയിലധികമാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 10 വർഷമോ, അതിലധികമോ പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപ തുകയെയാണ് അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്. അതേസമയം, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ മൊത്തം ഒരു ലക്ഷം കോടിയിലധികം രൂപ ഇനിയും ക്ലെയിം ചെയ്യപ്പെടാതെയുണ്ട്.

Also Read: ഭാരതം എന്ന പേര് ട്രെന്‍ഡ് ആയി മാറുന്നു,’എന്റെ ഭാരതം’പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button