KeralaLatest NewsNews

കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, നിര്‍മ്മല സീതാരാമന്‍

‘കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, നിര്‍മ്മല സീതാരാമന്‍

കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2014 മുതല്‍ 2024 വരെ 1.57 ലക്ഷം കോടി നല്‍കിയിട്ടുണ്ട്. അത് യുപിഎ സര്‍ക്കാരുകളുടെ സമയത്തെക്കാള്‍ 239 ശതമാനം കൂടുതലാണെന്നും നിര്‍മ്മല സീതാരാമന്‍. മോദി കേരളത്തെ പിന്തുണച്ച പോലെ മുന്‍പ് മറ്റാരും പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു .

കേരളത്തോട് വിവേചനം കാണിച്ചിട്ടുണ്ടോയെന്ന് കേന്ദ്രധനമന്ത്രി ചോദിച്ചു. ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ അനുസരിച്ചണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2004 മുതല്‍ 2014 വരെ കേരളത്തിന് കിട്ടിയത് 46300 കോടി മാത്രം. ഗ്രാന്റുകളും സഹായങ്ങളും 509 ശതമാനം വര്‍ധിച്ചു. യുപിഎ കാലത്ത് 25630 കോടി. ഇപ്പോള്‍ 1.56ലക്ഷം കോടി ലഭിച്ചു. ധന കാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്യാതെ കോവിഡിന് ശേഷം പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് 2715 കോടി നല്‍കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കൊല്ലം ദേശീയ പാത പൂര്‍ത്തിയാക്കാന്‍ ആയത് പ്രധാനമന്ത്രി യുടെ ഇടപെടലിലാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തോട് അവഗണന എന്ന് തുടര്‍ച്ചയായി പറയുന്നത് വേദനി പ്പിക്കുന്നു. കടമെടുക്കല്‍ പരിധിയില്‍ കേരളം കോടതിയില്‍ പോയ കാര്യം നിര്‍മ്മല സീതാരാമന്‍ പരാമര്‍ശിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പിടിപ്പ് കേടു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായാല്‍ കേന്ദ്രം ഉത്തരവാദിയല്ലെന്ന കോടതി പരാമര്‍ശമാണ് നിര്‍മല സീതാരാമന്‍ സഭയില്‍ പറഞ്ഞത്. സിഎജി റിപ്പോര്‍ട്ടുകളും സഭയില്‍ നിര്‍മ്മല സീതാരാമന്‍ പരാമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button