തിരുവനന്തപുരം: യുപിയിലെ സംഭവത്തിൽ മന്ത്രി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. യുപി വിദ്യാർത്ഥിയെ പഠിക്കാൻ ക്ഷണിച്ച മന്ത്രിക്ക് മൂക്കിന് താഴെ ഫീസടയ്ക്കാത്തതിന്റെ പേരിൽ കുട്ടിയെ തറയിലിരുത്തിയത് കണ്ടില്ലേയെന്നും ശ്രീഹരി ചോദിച്ചു. യുപിയിലെ മുസാഫർനഗറിലെ സ്‌കൂളിൽ സഹപാഠികൾ മർദിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ശ്രീഹരി പറഞ്ഞു.
വിഷയത്തിൽ യുപി സർക്കാർ സ്‌കൂൾ പൂട്ടാൻ ഉത്തരവിടുകയും വിദ്യാർത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, മന്ത്രി ശിവൻകുട്ടിയുടെ മൂക്കിന് താഴെ തിരുവനന്തപുരത്ത് വിദ്യാധിരാജ സ്‌കൂളിൽ ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം മന്ത്രിയുടെ ശ്രദ്ധയിൽപോലും പെട്ടിട്ടില്ല. ആ കുട്ടിയുടെ പഠനച്ചെലവ് പോയിട്ട് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം പോലും ഉണ്ടായിട്ടില്ലെന്നും ശ്രീഹരി കൂട്ടിച്ചേർത്തു.
തിരുവോണത്തിന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
അവിടെയാണ് മന്ത്രി ശിവൻകുട്ടിയുടെ തരംതാണ രാഷ്ട്രീയം പുറത്തുവരുന്നത്. മൂക്കിന് താഴെ നടന്ന വിഷയത്തിൽ മൗനത്തിലായ മന്ത്രിക്ക് യുപിയിലെ വിഷയത്തിൽ പ്രതികരണ ശേഷി തിരിച്ചുകിട്ടി. വിദ്യാധിരാജ സ്‌കൂളിലെ കുട്ടിയുടെ പഠനച്ചെലവ് കുട്ടിയുടെ രക്ഷിതാക്കൾക്ക് സമ്മതമാണെങ്കിൽ എബിവിപി ഏറ്റെടുക്കുമെന്നും മന്ത്രി ശിവൻകുട്ടിയുടെ തറ രാഷ്ട്രീയം കേരളസമൂഹം തിരിച്ചറിയുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Post Your Comments