കാഞ്ഞങ്ങാട്: ശ്വാസതടസത്തെ തുടർന്ന്, രണ്ട് വയസുകാരൻ മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ- രജില ദമ്പതികളുടെ മകൻ ആഹൻ കൃഷ്‌ണനാണ് മരിച്ചത്.
Read Also : ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
ബുധനാഴ്ച രാത്രി വീട്ടിൽ വെച്ചാണ് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കുശവൻകുന്ന് സൺറൈസ് ഹോസ്പിറ്റലേക്ക് മാറ്റി. തുടർന്ന്, വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു.
Read Also : ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ: അമ്പരന്ന് ഭാരവാഹികൾ
സഹോദരൻ: ആയൻ കൃഷ്ണ. പ്രവാസിയായ പിതാവ് മധുസൂദനൻ ഓണം അവധിക്ക് പത്ത് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. മൃതദേഹം സംസ്കരിച്ചു.
Post Your Comments