വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രയിലെ പ്രധാന തീർഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടന്ന സംഭവത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത്. ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ചെക്കിൽ ഒപ്പിട്ടിരിക്കുന്നത്.
ചെക്ക് മാറ്റാനായി ബാങ്കിലേക്കെത്തിയ ക്ഷേത്രഭാരവാഹികൾ അക്കൗണ്ട് ബാലൻസ് കണ്ട് അമ്പരന്നു. വെറും 17 രൂപയാണ് ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽനിന്നാണ് അക്കൗണ്ട് ആരംഭിച്ചത്.
കാട്ടുപോത്ത് ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: സംഭവം മറയൂരിൽ
ചെക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമം ആണെന്ന് ബോധ്യമായാൽ ഇയാൾക്കെതിരെ പരാതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments