Latest NewsNewsIndia

തൊഴിലുറപ്പ് പദ്ധതിയുടെ മറവിലുള്ള തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു, ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനൊങ്ങി കേന്ദ്രം

രാജ്യത്ത് വൈവിധ്യമാർന്ന ഭൂപ്രകൃതിയായതിനാൽ ഡ്രോണുകളുടെ പ്രവർത്തനം എത്രത്തോളം വിജയകരമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്

തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ പ്രവർത്തനം കൃത്യമായി വിശകലനം ചെയ്യുന്നതിനായി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങൾ പല സ്ഥലങ്ങളിലും അട്ടിമറിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ജില്ലാ ഭരണകൂടങ്ങൾ അംഗീകൃത ലൈസൻസികളിൽ നിന്നും ഡ്രോൺ വാടകയ്ക്ക് എടുത്താണ് നിരീക്ഷണം ഉറപ്പുവരുത്തുക. രാവിലെ 9 മണിക്കും 10 മണിക്കും ഇടയിലും, വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയിലും ജോലി സ്ഥലത്തുനിന്ന് തൊഴിലാളികളുടെ ഫോട്ടോ സൂപ്പർവൈസർമാർ എടുക്കാറുണ്ട്. എന്നാൽ, സൂപ്പർവൈസർമാരെ സ്വാധീനിച്ച് ചിലർ ഈ സമയം മാത്രം എത്തി ഫോട്ടോയെടുത്ത് മടങ്ങുന്ന സാഹചര്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് കർശന നടപടി.

Also Read: ‘കുറച്ച് മുസ്ലീങ്ങൾ മരിച്ചാലും പ്രശ്‌നമില്ല’; വർഗീയ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി

രാജ്യത്ത് വൈവിധ്യമാർന്ന ഭൂപ്രകൃതിയായതിനാൽ ഡ്രോണുകളുടെ പ്രവർത്തനം എത്രത്തോളം വിജയകരമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ വന മേഖലകളിലും, ഊരുകളിലും ഡ്രോൺ പറത്തുന്നതിൽ തടസം നേരിടാൻ സാധ്യതയുണ്ട്. പദ്ധതിയുടെ നിർദ്ദേശാനുസരണം, സോഷ്യൽ ഓഡിറ്റ് യൂണിറ്റുകൾ എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളും ഓംബുഡ്സ്മാന് കൈമാറേണ്ടതുണ്ട്. ഇതിൽ അപാകതകൾ കണ്ടെത്തിയാൽ അന്വേഷണം നടത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button