KeralaLatest NewsNews

മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു: രണ്ട് പേര്‍ അറസ്റ്റില്‍ 

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേർ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. സംഭവത്തെ തുടര്‍ന്ന് പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. വടക്കാഞ്ചേരിയിലെ മദ്യശാലയ്ക്ക് മുന്നിലായിരുന്നു കവർച്ച. കൂലിപ്പണിക്കാരനായ ബാലൻ മദ്യശാലയ്ക്ക് മുന്നിലൂടെ നടന്നു പോകുമ്പോൾ രണ്ട് പേർ പിന്നാലെ വന്ന് തടഞ്ഞു നിര്‍ത്തുകയും ബലമായി മൊബൈലും പണവും തട്ടിയെടുക്കുകയുമായിരുന്നു. ശേഷം പ്രതികള്‍ സമീപത്തെ ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.

തുടർന്ന് ബാലൻ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ രണ്ടും ഇതിന് മുമ്പും സമാനക്കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button