ErnakulamKeralaNattuvarthaLatest NewsNews

‘മാ​ട്രി​മോ​ണി’ സ്ഥാ​പ​ന​ത്തി​ന്‍റ മ​റ​വി​ൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

മു​ള​വൂ​ർ ജോ​ൺ​പ​ടി ഭാ​ഗ​ത്ത് പാ​റ​ത്താ​ഴ​ത്ത് ഉ​മേ​ഷ് മോ​ഹ​നെ(22)​യാ​ണ് അറസ്റ്റ് ചെയ്തത്

മൂ​വാ​റ്റു​പു​ഴ: ‘മാ​ട്രി​മോ​ണി’ സ്ഥാ​പ​ന​ത്തി​ന്‍റ മ​റ​വി​ൽ അ​വി​വാ​ഹി​ത​രാ​യ യു​വ​തീ​യു​വാ​ക്ക​ളു​ടെ പ​ക്ക​ൽ​നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പൊലീസ് പിടിയിൽ. മു​ള​വൂ​ർ ജോ​ൺ​പ​ടി ഭാ​ഗ​ത്ത് പാ​റ​ത്താ​ഴ​ത്ത് ഉ​മേ​ഷ് മോ​ഹ​നെ(22)​യാ​ണ് അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഴ​പ്പി​ള്ളി​യി​ലാ​ണ് പ്ര​തി​യു​ടെ മാ​ട്രി​മോ​ണി സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. റോ​യ്, ഷാ​ന​വാ​സ്, മാ​ത്യു എ​ന്നീ പേ​രു​ക​ളി​ലാ​ണ് യു​വ​തീ​യു​വാ​ക്ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് അ​ത് അ​വി​വാ​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. പെ​ണ്ണു​കാ​ണ​ൽ എ​ന്ന പേ​ര് പ​റ​ഞ്ഞ് പ്ര​തി ഗൂ​ഗി​ൾ പേ ​വ​ഴി നി​ര​വ​ധി പേ​രി​ൽ​ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

Read Also : സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേട്: മൗനം കൊണ്ട് രക്ഷപ്പെടാമെന്ന് കരുതരുതെന്ന് വി മുരളീധരൻ

പ​ത്ര​പ​ര​സ്യം ന​ൽ​കി സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള യു​വാ​ക്ക​ളെ​ക്കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും വി​വാ​ഹ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

എ​സ്ഐ മാ​ഹി​ൻ സ​ലിം, സീ​നി​യ​ർ സി​പി​ഓ​മാ​രാ​യ പി.​എ. ഷി​ബു, ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button