![](/wp-content/uploads/2023/08/crime.jpg)
കാക്കനാട്: സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കാക്കനാട് വാഴക്കാല വഞ്ചിനാട് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മാറ്റുന്നതുമായുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം. അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയനെ മാറ്റി പുതിയ സെക്യൂരിറ്റിയായി മറ്റൊരാളെ തീരുമാനിച്ചതുമായി ബന്ധപ്പട്ട് സെക്യൂരിറ്റി സൂപ്പർവൈസർ സൂരജും വിജയനും തമ്മിൽ തർക്കം നടന്നു.
ഇത് ഉന്തും തള്ളിലേക്കും കടന്നപ്പോൾ വിജയന്റെ കൂടെയുണ്ടായിരുന്നയാൾ സൂരജിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സൂരജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments