
തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ സുഹൃത്ത് കുത്തി പരിക്കേൽപിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് നേമം സ്വദേശി ഹാരിസ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഹാരിസിന് വേണ്ടി പോലിസ് അന്വേഷണം തുടരുകയാണ്.
കഴുത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെൺകുട്ടിയുടേത് സാരമായ പരിക്കല്ലെന്ന് പോലീസ് വ്യക്തമാക്കി. കൈയിൽ കരുതിയ ബ്ലേഡ് കൊണ്ടാണ് ഹാരിസ് പെൺകുട്ടിയെ ആക്രമിച്ചത്.
Post Your Comments